മാഹി: തലശ്ശേരി–മാഹി ബൈപാസിലെ പള്ളൂർ സിഗ്നൽ പോസ്റ്റിൽ അടിപ്പാത (അണ്ടർ പാസ്) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ബൈപാസിലുടനീളം വ്യാപകമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ ആരംഭിക്കുന്ന നിയന്ത്രണം ആറുമാസം തുടരും. നിർമാണപ്രവർത്തനത്തെ തുടർന്ന് പള്ളൂർ–ഒളവിലം ഭാഗത്തെ ബൈപാസ് പൂർണ്ണമായും അടച്ചിടും. ഇതോടെ സർവീസ് റോഡുകളിലൂടെയാണ് എല്ലാ വാഹനങ്ങളും തിരിച്ചു വിടുക.
വാഹനങ്ങൾ സിഗ്നൽ കോഴിക്കോട്ടുനിന്നും വരുന്ന വാഹ എത്തുന്നതിനു മുൻപുള്ള സർവീസ് റോഡിൽ പ്രവേശിച്ചു പള്ളൂർ മേൽപാലത്തിനു സമീപത്തെത്തി ബൈപാസിൽ കയറണം. ചൊക്ലി ഭാഗത്തുനിന്നു സിഗ്നൽ പോസ്‌റ്റിലെത്തുന്ന വാഹനങ്ങൾ സർവീസ് റോഡിൽ പ്രവേശിച്ച് ഒളവിലം അണ്ടർ പാസ് വഴി പെരിങ്ങാടി റോഡ് വഴി ന്യൂമാഹിയിൽ പ്രവേശിക്കാം.
തിരികെ ചൊക്ലിയിലേക്കു പോകേണ്ട വാഹനങ്ങൾ ഒളവിലത്തുനിന്നും സർവീസ് റോഡ് വഴി പള്ളൂരിലെത്തി ശ്രീനാരായണ അണ്ടർ പാസ് വഴിയും യാത്ര തുടരാം. ഗതാഗത നിയന്ത്രണം വരുന്നതോടെ സർവീസ് റോഡ് സജീവമാകും.
















