മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ ഏ കെ നടത്തിയ ഗൃഹപ്രവേശ ചടങ്ങിൽ ആദിലയും നൂറയും പങ്കെടുത്ത സംഭവത്തെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. ഇവർ ചടങ്ങിൽ എത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
വിമർശനങ്ങൾക്ക് മറുപടിയായ് ഫൈസൽ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ കുറിപ്പ് പ്രസിദ്ധീകരിച്ചു.
ആദിലയും നൂറയും തന്റെ അറിവോടെ ചടങ്ങിൽ പങ്കെടുത്തതല്ലെന്നും, പൊതു സമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ വെല്ലുവിളിക്കുന്നവരെയും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യേ വിവാദങ്ങൾ സൃഷ്ടിച്ചും പ്രവർത്തിക്കുന്നവരെയും ക്ഷണിച്ചതിലൂടെ പുതുതലമുറയ്ക്ക് തെറ്റായ സന്ദേശം നൽകിയതിൽ ക്ഷമ ചോദിക്കുന്നു എന്നും ഫൈസൽ പോസ്റ്റിൽ വ്യക്തമാക്കി.
എന്നാൽ ഈ പോസ്റ്റിനെത്തുടർന്ന് വിവാദം കൂടുതൽ ശക്തമാണ്.
ചടങ്ങിലേക്ക് വിളിച്ചു വരുത്തുകയും സ്വീകരിക്കുകയും ചെയ്തിട്ടും, പിന്നീട് അതേ പെൺകുട്ടികളെ സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് ഫൈസൽ തന്നെയാണ് മാപ്പ് പറയേണ്ടത് എന്നാണു സോഷ്യൽ മീഡിയയിൽ ഉയരുന്ന പുതിയ പ്രതികരണങ്ങൾ.
സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചാവിഷയമായി തുടരുന്നു.
















