ആയഞ്ചേരി: കേരളത്തിൽ ഇടതും വലതും മുന്നണികൾ മാറിമാറി ഭരിച്ച കാലഘട്ടം സംസ്ഥാനത്തെ പിന്നോട്ടാക്കി, അതിൽ നിന്ന് മാറ്റം അനിവാര്യമാണെന്ന് ബിജെപി നേതാവ് എം. ടി. രമേശ് അഭിപ്രായപ്പെട്ടു. “മാറാത്തത് ഇനി മാറും” എന്ന മുദ്രാവാക്യവുമായി ആയഞ്ചേരിയിൽ സംഘടിപ്പിച്ച ബിജെപി തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ ഭരണത്തിൽ സാധാരണ ജനങ്ങൾ കനത്ത ബുദ്ധിമുട്ടിൽ കഴിയുന്നുവെന്നും രമേശ് ആരോപിച്ചു.
ആയഞ്ചേരി ടൗണിൽ നടന്ന കൺവൻഷനിൽ സുമേഷ് വി.കെ. സ്വാഗതം പറഞ്ഞു. രമേശ് പി.കെ. അധ്യക്ഷത വഹിച്ചു. പ്രഫുൽ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ബിജെപി നേതാക്കളായ രാമദാസ് മണലേരി, പ്രഭേഷ് പൊന്നക്കാരി, ഭരതൻ മാസ്റ്റർ, യു.വി. ചാത്തു, രജീഷ് മാങ്ങാക്കൈ, അരീക്കൽ രാജൻ എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു.
















