വടകര: വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ വിദ്യാർത്ഥികളെ കൊണ്ടുപോയ ബസ് ഹാസനിൽ അപകടത്തിൽപ്പെട്ടു. ബെംഗളൂരുവിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസിലെ മറ്റു വിദ്യാർത്ഥികളെ സുരക്ഷിതമായി മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















