കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമ (19) ആണ് മരിച്ചത്. കോഴിക്കോട് പ്രൊവിഡൻസ് വനിതാ കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് വഫ.
കോളേജിലെ പരീക്ഷക്ക് കുന്ദമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന വഫയുടെ സ്കൂട്ടറിലേക്ക് എതിർ ദിശയിൽ നിന്നു വന്ന മിനിവാൻ ഇടിച്ചു കയറുകയായിരുന്നു. വാൻ ഇടിച്ചു വഫ റോഡിലേക്ക് തെറിച്ച വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















