തൃശൂര്‍ കൊടകരയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ 2.45നാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
പരുക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.
പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
















