കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലഹരിവസ്തുക്കളുടെ അനധികൃത വ്യാപനം കർശനമായി നിരീക്ഷിക്കാൻ എക്സൈസ് വകുപ്പ് കൂടുതൽ ശക്തമായ നടപടികൾ ആരംഭിച്ചു. വ്യാജ മദ്യം, ലഹരിമരുന്നുകൾ എന്നിവയുടെ വിതരണം തടയാൻ വിവിധ വകുപ്പുകളുമായി കൂട്ടായ പ്രവർത്തനത്തിന് രാത്രി പട്രോളിങ് ശക്തിപ്പെടുത്തുകയും, അടിയന്തര ഇടപെടലുകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകളും സ്ട്രൈക്കിങ് ഫോഴ്‌സും സജ്ജമാക്കുകയും ചെയ്തു.
പൊതുജനങ്ങൾക്കു സംശയാസ്പദമായ ലഹരി വ്യാപാരം ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമുകളിലേക്കോ എക്സൈസ് ഓഫീസുകളിലേക്കോ, അല്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസർമാരുടെ മൊബൈൽ നമ്പറുകളിലേക്കോ നേരിട്ട് വിവരം അറിയിക്കാം.
പരാതിക്കാരുടെ വിവരങ്ങൾ പൂർണ്ണമായി രഹസ്യമായി സൂക്ഷിക്കുമെന്ന് വകുപ്പ് അറിയിച്ചു. വൻതോതിലുള്ള ലഹരി ഇടപാടുകൾ സംബന്ധിച്ച വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും ലഭ്യമാക്കും.
ടോൾ ഫ്രീ നമ്പർ: 155358. ഫോൺ നമ്പറുകൾ: ഡിവിഷനൽ എക്സൈസ് കൺട്രോൾ റൂം 0495 2372927, ഡെപ്യൂട്ടി എക്സൈസ് കമീഷണർ കോഴിക്കോട്: 0495 2372927, 9447178063, അസിസ്റ്റന്റ് എക്സൈസ് കമീഷണർ കോഴിക്കോട്: 0495 2375706, 9496002871.വിവിധ എക്സൈസ് സർക്കിൾ ഓഫീസുകൾ കോഴിക്കോട്:0495 2376762, 9400069677, പേരാമ്പ്ര 0496 2610410, 9400069679,വടകര 0496 2515082, 9400069680, താമരശ്ശേരി 0495 2214460, 9446961496. വിവിധ എക്സൈസ് റേഞ്ച് ഓഫീസുകൾ ഫറോക്ക്: 0495 2422200, 9400069683, കോഴിക്കോട് 0495 2722991, 9400069682, കുന്ദമംഗലം 0495 2802766, 9400069684, താമരശ്ശേരി 0495 2224430, 9400069685 ചോളന്നൂർ 0495 2855888, 9400069686, കൊയിലാണ്ടി 0496 2624101, 9400069687, ബാലുശ്ശേരി 0496 2650850, 9400069688,വടകര 0496 2516715, 9400069689,നാദാപുരം 0496 2556100, 9400069690, എക്സൈസ് ചെക്ക്പോസ്റ്റ്, അഴിയൂർ 04962202788, 9400069692.
















