സോഷ്യൽ മീഡിയ വഴി വൈറൽ ആയ ആളാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പലപ്പോഴും വിവാദ പരാമർശങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആറാട്ടണ്ണൻ അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയ വഴി നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് സന്തോഷ് വർക്കി പറയുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്. മെെ മീഡീയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് വർക്കിയുടെ പരാമർശം.
താൻ പറഞ്ഞ കാര്യമല്ല എഫ്ഐആറിൽ എഴുതിയിരിക്കുന്നതെന്നും. താൻ എല്ലാ നടിമാരെക്കുറിച്ചും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതിനു പിന്നിൽ കളിച്ചത് മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ ആണെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. കൂടാതെ തന്നെയും ചെകുത്താനെയും അറസ്റ്റ് ചെയ്തതിന് പിന്നിൽ നടൻ മോഹൻലാലും സിദ്ദിഖുമാണ്. ട്രിവാൻഡ്രം ഗ്യാങ്ങാണ് എനിക്കെതിരെ കളിച്ചത്. അന്ന് താൻ പരസ്യമായി ഒരു രഹസ്യം പബ്ലിക്കിന് മുന്നിൽ പറയുകയുണ്ടായി മോഹൻലാലിനെപ്പറ്റി. ഇന്നുവരെ കണ്ടിട്ടില്ലാത്ത മോഹൻലാൽ തന്റെ പേരിൽ കേസ് കൊടുത്തു എന്ന്. അതിന്റെ വെെരാഗ്യമാണത്.
‘തുടരും’ എന്ന ചിത്രത്തിന് താൻ റിവ്യു കൊടുക്കാൻ പാടില്ലെന്നും എല്ലാ തെളിവും വിവരങ്ങളും തന്റെ പക്കൽ ഉണ്ടെന്നും സന്തോഷ്‌വർക്കി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിച്ചപ്പോൾ തനിക്കെതിരെ ട്രാൻസ്ജെൻഡറുടെ കേസ് വന്നു. എന്നാൽ വ്യാജ കേസായിരുന്നു അത്. എത്ര പെണ്ണുങ്ങളുടെ ജീവിതം സിനിമാക്കാർ നശിപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ ആണ് ഇപ്പോഴും ഇവിടെയുള്ളവർ സപ്പോർട്ട് ചെയ്യുന്നത്. തന്റെ അഭിപ്രായത്തിൽ 50 ശതമാനം പുള്ളി ചെയ്യാൻ സാധ്യതയുണ്ട്. 50 ശതമാനം ട്രാപ്പാകാനും സാധ്യതയുണ്ട്. പുള്ളിക്ക് നടിയോട് വെെരാഗ്യമുണ്ടായിരുന്നു.
മലയാള സിനിമ ഒരു കാലത്ത് ഭരിച്ചത് പുള്ളിയായിരുന്നു. ഫോർട്ട് കൊച്ചി ഗ്യാങ്, ട്രിവാൻഡ്രം ഗ്യാങ്ങ് എന്നിങ്ങനെ ഗ്യാങ്ങുകളുണ്ടായിരുന്നു. കൊച്ചി ഗ്യാങ് ഇയാളാണ് ലീഡ് ചെയ്ത് കൊണ്ടിരുന്നത്. ഒന്നും പറയാൻ പറ്റില്ലെന്നും സന്തോഷ് വർക്കി പറയുന്നു. നേരത്തെ നടി നിത്യ മേനോനുൾപ്പെടെ സന്തോഷ് വർക്കി ശല്യപ്പെടുത്തിയതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. മാനസികമായി എന്തോ പ്രശ്നമുള്ളയാളായതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ലെന്നാണ് അന്ന് നിത്യ പറഞ്ഞു. വിചിത്രമായി തോന്നുന്ന പല വാദങ്ങളും സന്തോഷ് വർക്കി ഉന്നയിക്കാറുണ്ട്. ഈയടുത്ത് തനിക്ക് കാൻസറാണെന്ന് പറഞ്ഞ ഇയാൾ കുറച്ച് ദിവസരങ്ങൾക്ക് ശേഷം ഇത് മാറ്റിപ്പറഞ്ഞു. സോഷ്യൽ മീഡിയ റീച്ച് കുറഞ്ഞപ്പോൾ ചെയ്തതാണെന്നായിരുന്നു സന്തോഷ് വർക്കി നൽകിയ വിശദീകരണം. അന്ന് ഇയാൾക്കെതിരെ വ്യാപകമായി വിമർശനങ്ങൾ വന്നിരുന്നു.
















