കോഴിക്കോട് പന്തീരാങ്കാവിലെ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ യുവതിയെ നാട്ടുകാർ പിടികൂടി. പിടിക്കപ്പെട്ട ഉടനെ യുവതി പെട്രോൾ മണമുള്ള സ്പ്രേ അടിച്ച തീ കൊളുത്താൻ ശ്രമിച്ചു. എന്നാൽ ഉടൻ തന്നെ ജ്വല്ലറി ഉടമ ബലം പ്രയോഗിച്ച് തടഞ്ഞു.
ഈ പ്രശ്നത്തിനിടയിൽ ജ്വല്ലറി ഉടമ മുട്ടഞ്ചേരി രാജന് വീഴ്ചയിൽ പരുക്കേറ്റു. യുവതി പർദ്ദ ധരിച്ചാണ് ജ്വല്ലറി മോഷണത്തിന് എത്തിയത്. നാട്ടുകാർ പിടികൂടി പന്തീരാങ്കാവ് പൊലിസിനെ ഏൽപ്പിച്ചു. പിടിയിലായ യുവതിയെ ചോദ്യം ചെയ്തുവരികയാണ്.
















