കൊയിലാണ്ടി: കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ ഉടൻ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പുളിയാവ് മീത്തലെ വല്ലംകണ്ടി ഹംസ (56) മരിച്ചു. നാട്ടിൽ തിരിച്ചെത്തിയ മണിക്കൂറുകൾക്ക് ഉള്ളിലാണ് മരണം സംഭവിച്ചത്. തുടർന്ന് കബറടക്കം നടത്തി.
കുവൈത്തിലും നാട്ടിലും വ്യാപാരിയായിരുന്നു.കദീശയുടെയും പരേതനായ അബ്‌ദുല്ലയുടെയും മകനാണ്. ഭാര്യ: സുഹറ കണിയാങ്കണ്ടിയിൽ. മക്കൾ: മുഹമ്മദ്, സുബിന, മുഫീദ, ഫാത്തിമ, മിസ്ന. മരുമകൻ: യാശിഖ്. സഹോദരങ്ങൾ: അമ്മദ്, യൂസുഫ്, ഇബ്രാഹിം, അഷ്റഫ്, നസീർ, റാഷിദ്, അയിശു, പാത്തു, മറിയം, പരേതരായ പോക്കർ, മാമി.
















