കൂർക്ക, അല്ലെങ്കിൽ ചൈനീസ് ഉരുളക്കിഴങ്ങ്, ഇപ്പോൾ വിപണിയിൽ കൂറ്റൻ തോതിൽ ലഭ്യമാണ്. വില കുറഞ്ഞതോടെ പല വീടുകളിലും കൂർക്കയെടുത്ത് വിഭവങ്ങളുടെ മേളം തന്നെ. പക്ഷേ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് മണ്ണും ചെളിയും, തൊലി കളയുമ്പോൾ കൈയിൽ പിടിക്കുന്ന കറ എല്ലാം കൂടി പലർക്കും ഇത് വാങ്ങാൻ മടി വരാറുണ്ട്.
പക്ഷേ ഇനി അതൊന്നും പ്രശ്നമല്ല. ഒറ്റ 15 മിനിറ്റ് കൊണ്ട് കൂർക്ക സൗകര്യത്തോടെ വൃത്തിയാക്കാനുള്ള എളുപ്പമാർഗം ഇതാ.
കൂർക്ക ക്ലീൻ ചെയ്യാനുള്ള പെട്ടെന്നുള്ള മാർഗം
ആദ്യം കൂർക്കയിലെ മണ്ണും ചെളിയും നന്നായി കഴുകി മാറ്റുക.വൃത്തിയാക്കി വച്ച കൂർക്ക പ്രഷർ കുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളമൊഴിച്ച് അടയ്ക്കുക.ഉയർന്ന തീയിൽ ഒരു മുതൽ രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക.ചെറിയ കൂർക്കയാണെങ്കിൽ ഒരു വിസിൽ തന്നെ മതി. പ്രഷർ ഇറങ്ങിയ ശേഷം വെള്ളം കളഞ്ഞു മാറ്റുക. ഇപ്പോൾ തൊലി ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതുപോലെ എളുപ്പത്തിൽ ഊരിച്ചു പോകും. തൊലി കളഞ്ഞ കൂർക്ക ആവശ്യത്തിന് മുറിച്ച് മസാലയോ കറിയോ എന്തിനും ഉപയോഗിക്കാം.
കൈയിൽ കറപിടുന്നത് ഒഴിവാക്കാൻ ചെറിയ ട്രിക്ക്
കൂർക്ക തൊലി കളയുമ്പോൾ കൈയിൽ കറ പിടിക്കുന്നത് വലിയ പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ:
കൈയിൽ അല്പം എണ്ണ തേച്ച ശേഷം തൊലി കളയുക. അല്ലെങ്കിൽ 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക.
കൂർക്ക സ്പെഷ്യൽ മസാല കറി — എളുപ്പത്തിൽ തയ്യാറാക്കാം
ചേരുവകൾ
കൂർക്ക
ചെറിയ ഉള്ളി – 6
സവാള – ½
തക്കാളി – 1
പച്ചമുളക് – 2
ഇഞ്ചി ചെറിയ കഷണം + വെളുത്തുള്ളി 1 അല്ലി (ചതച്ചത്)
മല്ലിപൊടി – 1 ടേബിൾസ്പൂൺ
മുളകുപൊടി – ¾ ടേബിൾസ്പൂൺ
മഞ്ഞൾപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
തേങ്ങ – 4½ ടേബിൾസ്പൂൺ
വറുപ്പിന് ചെറിയ ഉള്ളി – 8
കറിവേപ്പില
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കൂർക്ക കഴുകി പ്രഷർ കുക്കറിൽ 1 വിസിൽ വരുന്നത് വരെ വേവിക്കുക. 5 മിനിറ്റ് തണുപ്പിച്ച ശേഷം തൊലികലക്കി മാറ്റുക. ഒരു പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി തേങ്ങ ഗോൾഡൻ നിറം വരുവോളം വറുക്കുക. അതിലേക്ക് മല്ലി പൊടി, ഗരം മസാല ചേർത്ത് ഇളക്കി തീ അണയ്ക്കുക.തണുത്ത ശേഷം മിക്സിയിൽ മിനുസമായി അരച്ചു വയ്ക്കുക. മറ്റൊരു പാത്രത്തിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി ചേർത്ത് വഴറ്റുക. ചെറിയ ഉള്ളിയും പച്ചമുളകും ചേർക്കുക. സവാളയും തേങ്ങ കഷ്ണങ്ങളും ചേർത്ത് നിറം മാറുംവരെ വഴറ്റുക. തക്കാളി, മഞ്ഞൾ, മുളകുപൊടി, ഉപ്പ് ചേർത്തിളക്കി വറുത്തെടുക്കുക. വേവിച്ച കൂർക്ക ചേർത്തിളക്കി കുറച്ച് വെള്ളം ചേർത്ത് മസാല കൂർക്കയിൽ നന്നായി ചേർന്നുവരുന്നത് വരെ വേവിക്കുക. അവസാനം അരച്ച നാളികേര മസാല ചേർത്തിളക്കി നന്നായി തിളപ്പിക്കുക.മറ്റൊരു പാത്രത്തിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും വറുത്ത് കറിയിൽ ചേർക്കുക. കൂർക്ക സ്പെഷ്യൽ മസാല കറി തയ്യാർ.
















