പെരിങ്ങത്തൂരിൽ പാനൂർ മുസ്‌ലിം ലീഗ് മുനിസിപ്പൽതല കമ്മിറ്റി കൗൺസിലർ ബിജെപിയിൽ ചേർന്നു. വർഷങ്ങളോളം മുസ്‌ലിം ലീഗിൽ പ്രവർത്തിച്ച ഉമർ ഫറൂഖ് കീഴ്‌പാറയാണ് ലീഗിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.
ഇപ്പോൾ ഉമർ ഫറൂഖ് പാനൂർ നഗരസഭ 16-ാം വാർഡിൽ ബിജെപിക്കായി മത്സരിക്കുകയാണ്.
















