കോഴിക്കോട്: പന്തീരാങ്കാവിലെ ജ്വല്ലറിയിൽ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിലായി. പൂവാട്ടുപറമ്പ് പടിയങ്ങാട് തടായിൽ സ്വദേശിനി സൗദാബി (47)യെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20-നാണ് പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിൽ സംഭവം നടന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ സൗദാബി ഒരു പവന്റെ ചെയിൻ കാണണമെന്ന് ആവശ്യപ്പെട്ടു. ആഭരണം കൊണ്ടുവരാനായി സ്ട്രോങ് റൂമിലേക്കു പോയ ജീവനക്കാരനെ പിന്തുടർന്ന പ്രതി കൈവശമുണ്ടായിരുന്ന സ്പ്രേ ജീവനക്കാരന്റെ മുഖത്തേക്ക് തളിക്കാൻ ശ്രമിച്ചു. എന്നാല് ജീവനക്കാരന് ട്രേ ഉപയോഗിച്ച് ആക്രമണം തടയാനും പ്രതിയെ പിടികൂടാൻ കഴിഞ്ഞു.
തുടർന്ന്, സ്ത്രീ ജ്വല്ലറിയിൽ നിന്ന് ഓടിച്ചെന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ജീവനക്കാരന്റെ വിളി കേട്ട് എത്തിയ നാട്ടുകാർ ചേർന്ന് പ്രതിയെ തടഞ്ഞു നിർത്തുകയും പന്തീരാങ്കാവ് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ സബ് ഇൻസ്പെക്ടർമാരായ ഫിറോസ്, മഹേഷ്, ജെയിൻ, സി.പി.ഒമാരായ പ്രിൻസി, അഞ്ജുഷ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
കടബാധ്യത മൂലമാണ് മോഷണശ്രമത്തിലേർപ്പെട്ടതെന്ന് പ്രതി പ്രാഥമിക മൊഴിയിൽ പോലീസ് അറിയിച്ചു.
















