കോതമംഗലം: ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയാക്രമണം. ഇടമലയാർ-താളുംകണ്ടം റോഡിൽ രാത്രി ആയിരുന്നു സംഭവം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാർ ഓടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനകളുടെ ആക്രമണം.
വ്യാഴാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. താളുംകണ്ടം കുടിയിലേക്ക് യാത്ര പോയി മടങ്ങിവന്ന അനിൽകുമാർ പെട്ടെന്ന് പാഞ്ഞെത്തുന്ന ആനക്കൂട്ടത്തെ കണ്ടതോടെ
ജീവൻ രക്ഷിക്കാനായി ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഇറങ്ങി ഓടി.
കാട്ടാനകൾ വാഹനം പൂർണമായും നശിപ്പിച്ചു. അനിൽകുമാറിന് നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ സനൂപ് പറഞ്ഞു.
















