ആയഞ്ചേരി: തോടന്നൂർ ഉപജില്ല കലോത്സവത്തിൽ യു പി അറബിക് ഓവറോൾ , ജനറൽ റണ്ണറപ്പ് , എച്ച് എസ് എസ് റണ്ണറപ്പ് , എച്ച് എസ് സംസ്കൃതം സെക്കന്റ് റണ്ണറപ്പ്, സംസ്കൃതം ഓവറോൾ റണ്ണറപ്പ്, അറബിക് ഓവറോൾ റണ്ണറപ്പ് എന്നിവ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ച വെച്ച ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ വിജയാരവം പരിപാടി സംഘടിപ്പിച്ചു.
പള്ളിയത്ത്, ആയഞ്ചേരി ടൗണുകളിൽ നടന്ന പരിപാടിക്ക് മനേജർ ടി മൊയ്തു, പ്രിൻസിപ്പൽ കെ പി ഖമറുദ്ധീൻ, എച്ച് എം ഇൻചാർജ് പി അബ്ദുസമദ്, പി ടി പ്രസിഡണ്ട് ടി കെ നാസർ, ഫൈസൽ സി, അലി എ എന്നിവർ നേത്യത്വം നൽകി.
അശ്റഫ് , മുഹമ്മദ് ടി, സി കെ മുഹമ്മദ്, സഫ്നാസ്,ഇല്യാസ് കെ , സാലിഹ് പി കെ, ഈസാജാസിം,മുഹമ്മദ് തറമൽ, ഇല്യാസ് മാങ്ങോട് സാജാദ് കെ, ആരിഫ്, മജീദ് പി കെ ,അബ്ദു ലൈസ്, ആസിഫ് പി കെ,സെൻഷിത ഇസ്മാഇൽ, നയന, റഷ,ആയിഷ സംബന്ധിച്ചു.
















