കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പുറത്തുവിട്ട പുതിയ പഠനം ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സത്യമാണ് വെളിപ്പെടുത്തുന്നത്.
മനുഷ്യന്റെ ശരീരത്തിനുള്ളിൽ ഒരു നിശ്ശബ്ദ യുദ്ധം നടക്കുന്നുണ്ടെന്ന്.
നമ്മൾ സ്വയം ശ്രദ്ധിക്കാതിരിക്കുമ്പോൾ, നമ്മുടെ ശരീരത്തിനുള്ളിലേക്ക് ഒരു ദുഷ്ടസേന കയറിക്കഴിഞ്ഞു.
നമ്മുടെ കുടിവെള്ളത്തിലും, ദിവസേന കഴിക്കുന്ന ഭക്ഷണത്തിലും, അതിനുമപ്പുറം ശ്വാസമെടുക്കുന്ന വായുവിൽ പോലും microplastics എന്ന അദൃശ്യ വില്ലൻ ഒളിച്ചു കിടക്കുന്നു.
ഈ കൊച്ചു പ്ലാസ്റ്റിക് കണങ്ങൾ നേരിട്ട് നമ്മുടെ ഹൃദയത്തെയും രക്തക്കുഴലുകളെയും ആക്രമിക്കുന്നു.
രക്തക്കുഴലുകളുടെ ഭിത്തിയിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന അതെറോസ്‌ക്കൽറോസിസ് എന്ന മാരകരോഗത്തിനുള്ള വേഗം,
മൈക്രോപ്ലാസ്റ്റിക്സ് കയറിയപ്പോൾ ഇരട്ടിയല്ല, അതിനുമപ്പുറം വളരുകയാണത്രേ.
ഈ ഭീഷണി പ്രധാനമായും ആൺവർഗ്ഗത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്!
അല്ലെങ്കിൽ ചണം കൊണ്ടുള്ള ബാഗുകൾ ഉപയോഗിക്കുക.
മാലിന്യ സംസ്കരണം: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ തരംതിരിച്ച് നൽകുക.
സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക: കഴിയുമെങ്കിൽ കോട്ടൺ, ലിനൻ പോലുള്ള പ്രകൃതിദത്തമായ നാരുകൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.
അടുത്തിടെ നടത്തിയ ചില പഠനങ്ങളിൽ, മനുഷ്യന്റെയും നായകളുടെയും വൃഷണ കലകളിൽ (testicular tissue) മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയിരുന്നു.
ബീജത്തിന്റെ ഗുണനിലവാരം: ഈ പഠനങ്ങളിൽ, വൃഷണങ്ങളിൽ കൂടുതൽ പ്ലാസ്റ്റിക് അംശമുള്ള പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും (sperm count and viability) കുറഞ്ഞതായി നിരീക്ഷിക്കപ്പെട്ടു.
രാസവസ്തുക്കളുടെ പ്രഭാവം: പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ബിപിഎ (BPA), താലേറ്റുകൾ (phthalates) പോലുള്ള രാസവസ്തുക്കൾ ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും പുരുഷന്മാരിലെ പ്രത്യുത്പാദനക്ഷമത (fertility) കുറയ്ക്കുകയും ചെയ്യുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
മൈക്രോപ്ലാസ്റ്റിക്സ് നൽകിയ ആൺ എലികളിൽ,
രക്തക്കുഴലിൽ രൂപപ്പെട്ട ബ്ലോക്കുകൾ 624% വരെ വർദ്ധിച്ചു ശാസ്ത്രലോകത്തെ ഞെട്ടിച്ച ഒരു കണക്ക്.
അതേ സമയം, പെൺ എലികളെ ഇഷ്ട്രജൻ എന്ന ഹോർമോൺ ഒരു അദൃശ്യ ‘രക്ഷാകവചം’ പോലെ സംരക്ഷിച്ചു.
Endothelial cells തകരാനും, ഹൃദയരോഗങ്ങൾക്ക് കാരണമാകുന്ന ജനസ് പ്രവർത്തനക്ഷമമാകാനും മൈക്രോപ്ലാസ്റ്റിക്സ് ശ്രമിക്കുമ്പോൾ,
പുരുഷന്മാരാണ് കൂടുതലായി വഴങ്ങുന്നത് എന്ന സൂചനയാണ് പഠനം നൽകുന്നത്.
എവിടെയും നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയാത്ത ഭീഷണി
മൈക്രോപ്ലാസ്റ്റിക്സ് എന്ന ഈ “സൈലൻ്റ് കില്ലറി”നെ പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പക്ഷേ ഭീഷണി കുറയ്ക്കാനുള്ള വഴി മാത്രം നമ്മുക്ക് കൈയിൽ ഉണ്ട്
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്രോസസ്ഡ് ഭക്ഷണം ഒഴിവാക്കുക,
നമ്മുടെ ശരീരത്തിലേക്ക് കടക്കുന്ന ഈ കൊച്ചുകണങ്ങൾക്ക് വഴിയടയ്ക്കുക.
ഇപ്പോൾ നിസ്സാരമായി തോന്നുന്ന ഈ ശത്രു,
നമ്മുടെ ഹൃദയത്തെതന്നെ ലക്ഷ്യമാക്കി നിശ്ശബ്ദമായി ഒരു യുദ്ധം കളിക്കുകയാണ്. സൂക്ഷിക്കുക വേണ്ട കരുതലുകൾ സ്വീകരിക്കുക.
















