കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. സംഭവത്തിൽ വീട്ടുടമ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ വീടിനോടുചേർന്നാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജോർജിന്റെ വീടിന് അകത്ത് രക്തകറ പൊലീസ് കണ്ടെത്തി.
ഹരിത കർമ സേന പ്രവർത്തകർ ആണ് മൃതദേഹം കണ്ടത്. പിന്നീട് പ്രദേശവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു. സ്ഥലത്ത് സൗത്ത് പൊലീസ് എത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു.
















