കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാതെ വിജയം ഉറപ്പായി. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾക്ക് മത്സരമില്ലാതായത്.
ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്. ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ മാത്രം പത്രിക നൽകിയത്. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ വെള്ളിയാഴ്‌ച വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ ഔദ്യോഗികമായി വിജയികളായി പ്രഖ്യാപിക്കും.
നിലവിൽ എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ, മൊറാഴ വാർഡിൽ കെ.രജിതയും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനുമാണ് വിജയിച്ചത്. മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്തിൽ ഐ.വി.ഒതേനൻ, അടുവാപ്പുറം സൗത്തിൽ സി.കെ.ശ്രേയ എന്നി സ്ഥാനാർഥികൾക്കാണ് എതിരാളികളില്ലാത്തത്.
















