കൊച്ചി കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുമ്പായുധം കൊണ്ട് സ്ത്രീയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് ജോര്‍ജ് പൊലീസിനോട് സമ്മതിച്ചു.
സ്ത്രീ മരിച്ചെന്ന് ഉറപ്പായതോടെ കയര്‍ കൊണ്ട് മൃതദേഹം വലിച്ചിഴച്ച് പുറത്തെത്തിച്ചുവെന്നും പ്രതി പറയുന്നു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. പുലര്‍ച്ചെ പട്ടിയെ മൂടാന്‍ ചാക്ക് ചോദിച്ച് ജോര്‍ജ് അയല്‍പക്കത്തെ വീടുകളില്‍ എത്തിയിരുന്നു.
രാവിലെ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമാണ് മൃതദേഹം കണ്ടെത്തുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടക്കുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചു. ഇയാളുർെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വീടിനുള്ളിൽ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
















