കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലേ യുഡിഎഫ് സ്ഥാനാർഥികൾ ഔപചാരികമായി നാമനിർദേശ പത്രികകൾ സമർപ്പിച്ചു.
കുന്നുമ്മൽ പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എലിയാറ ആനന്ദൻ, ബ്ലോക്ക് ഭാരവാഹി എം.ടി.രവീന്ദ്രൻ, മുസ്ലിം ലീഗ് നേതാക്കളായ സി.കെ.അബു, എ.വി.നാസറുദ്ദിൻ, മണ്ഡലം ഭാരവാഹികളായ എൻ.കെ.നസീർ, എൻ.പി.ജിതേഷ്, മുരളി കുളങ്ങരത്ത്, സി.കെ.അവിഷ്, പി.ടി.കെ.രാധ, ഇ.കെ.സതി, നസിമ ഫൈസൽ, ഗീത രാമകൃഷ്ണൻ, ടി.ടി. രജിന, രമ്യ ജുബേഷ്, ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒ.വനജ, ബീന കുളങ്ങരത്ത്, അരുൺ മൂയ്യോട്ട്, വി.എസ്.സിദ്ധാർഥൻ എന്നിവർ നാമനിർദേശ പത്രിക നൽകി.
















