പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിലാണ് സ്ഥാനാർഥികളില്ലാത്തത്.
ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും സ്ഥാനാർഥികളില്ല.
കഴിഞ്ഞതവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ നാല് വാർഡുകളിൽ മത്സരിക്കാനാളില്ല.
ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിസാണ് സ്ഥാനാർഥിയില്ലാത്തത്.
വടകരപ്പതി, പുതുനഗരം, വണ്ടാഴി , പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിൽ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി രണ്ടിടത്തും, മങ്കരയിൽ ഒരിടത്തും സ്ഥാനാർഥിയില്ല.
ബിജെപിയിൽ തർക്കം രൂക്ഷമാണ് . അതിനിടയിലാണ് മത്സരിക്കാൻ സ്ഥാനാർഥികളില്ലാത്ത പ്രതിസന്ധി.
















