മല്ലപ്പള്ളി: സ്‌കൂൾ ബസ് കാത്തുനിന്ന് നിന്നിരുന്ന എട്ടാം ക്ലാസുകാരിയോട് അശ്ലീലമായി പെരുമാറിയ കേസിൽ 38കാരൻ അറസ്റ്റിൽ. മല്ലപ്പള്ളി മാരിക്കൽ നെടുമണ്ണിൽ താമസിക്കുന്ന വിബിൻമോൻ (38) എന്നയാളെ കീഴ്വായ്പ്പൂർ പൊലീസ് സബ് ഇൻസ്പെക്ടർ കെ. ജയമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
പ്രതി പോക്സോ, വധശ്രമം, ദേഹോപദ്രവക്കേസ് ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















