നേമത്തു സിഗററ്റ് കടം നൽകാത്തതിന്റെ പേരിൽ കടക്കാരനായ വയോധികനെ തലക്കടിച്ചു പരുക്കേല്പിച്ചു. മുട്ടത്തറ പെരുനെല്ലി സ്വദേശി ശശികുമാറിനെ (72) യാണ് പരുക്കേല്പിച്ചത്. ശശികുമാറിനെ ഇപ്പൊ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വള്ളക്കടവ് സ്വദേശി സവാദ് (48) ആണ് ആക്രമിച്ചത്.
ശശികുമാര്‍ നേമത്തു മുറുക്കാന്‍കട നടത്തിവരികയാണ്. സംഭവദിവസം മദ്യപിച്ചെത്തിയ സവാദ് കടയിലെത്തി ഒരുപാക്കറ്റ് സിഗരറ്റ് കടം ചോദിച്ചു. പണം ഇല്ലന്നും അതിനാൽ ക്യാഷ് പിന്നെ നൽകാമെന്നും പറഞ്ഞണ് വന്നത്. എന്നാൽ നേരത്തെ കടം വാങ്ങിയ കാശ് തിരികെ നൽകിയാലേ ഇനി കടം തരുകയുള്ളു എന്ന് ശശികുമാർ പറഞ്ഞ.
ഇതിൽ പ്രകോപിതനായ സവാദ് കടയ്ക്ക് സമീപംകിടന്ന കമ്പിയെടുത്ത് ശശികുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവ കണ്ട നാട്ടുകാരാണ് ശശികുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കടിയേറ്റ ശശികുമാര്‍ കടയിലുണ്ടായിരുന്ന ചട്ടിയെടുത്ത് സവാദിന്റെ തലയ്ക്കും അടിച്ചിരുന്നു. ഇപ്പോൾ സവാദും പരിക്കേറ്റ് മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്.
















