തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാർഥി പര്യടനത്തിനിടെ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. ബിജെപി പ്രവർത്തകൻ രാജുവിനെതിരെയാണ് കേസ്. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം ഉണ്ടായത്. രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. 24 ന്യൂസ് പുറത്തുവിട്ട വീഡിയോ കാണാം.
ഇന്നലെ വൈകിട്ട് 3.30 ഓടുകൂടി സ്ഥാനാർത്ഥി ഉൾപ്പെടെ എത്തി വോട്ട് ചോദിച്ച് മടങ്ങുമ്പോൾ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടി. കേസെടുത്തതോടെ രാജു ഒളിവിൽ പോയതായാണ് വിവരം.
















