ജി20 ഉച്ചകോടിയിൽ ഓസ്ട്രേലിയ – കാനഡ – ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഉച്ചകോടിക്കിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതാകും ഈ സംരംഭമെന്ന് മോദി എക്സിൽ കുറിച്ചു. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള പിന്തുണ, ക്ലീൻ എനർജി, എഐയുടെ ബഹുജന സ്വീകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാകും പുതിയ സംരംഭം പ്രവര്‍ത്തിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ പരിഗണിക്കണമെന്നും പ്രകൃതിയുടെ ചൂഷണവും വളർച്ചയിലെ അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയുടെ ഭാഗമായി ഓസ്ട്രേലിയ – കാനഡ – ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ചു. നിലവിലുള്ള ഇരുപക്ഷ സഹകരണങ്ങൾക്ക് പുറമെ, നിർണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ മൂന്നു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.
















