വാട്ട്സ്ആപ്പ് യൂസേഴ്സിനെയേ ആകർഷിക്കാൻ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഇനിമുതൽ വാട്ട്സാപ്പിൽ ഇൻസ്റ്റാഗ്രാം നോട്ട്‌സ് പോലെ കുറഞ്ഞ വാക്കുകളിലുള്ള ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം. വാട്ട്‌സ്ആപ്പ് എബൗട്ട് എന്ന് പേരിട്ട ഈ പരിഷ്കരിച്ച സ്റ്റാറ്റസ് ശൈലിയിലുള്ള അപ്‌ഡേറ്റ് ഇൻസ്റ്റാഗ്രാം നോട്ട്‌സിന് സമാനമാണ്.
ഉപയോക്താക്കൾക്ക് അവരുടെ വൺ-ടു-വൺ ചാറ്റുകൾക്ക് മുകളിലായി ഇത് കാണാൻ സാധിക്കും. ഈ അപ്ഡേറ്റ് വഴി ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഹ്രസ്വമായ ടെക്സ്റ്റ് അധിഷ്ഠിത കുറിപ്പുകൾ പ്രൊഫൈൽ പേജുകളിലാണ് ദൃശ്യമാവുക. സംഭാഷണങ്ങൾ തുടങ്ങുന്നതിനോ അല്ലെങ്കിൽ അതിനായി ഒരു സന്ദർഭം നൽകുന്നതിനോ വേണ്ടിയാണ് ഈ ആശയം അവതരിപ്പിച്ചിട്ടുള്ളത്.
വാട്ട്സ്ആപ്പ് എബൗട്ട് എങ്ങനെ ഉപയോഗിക്കാം
- ഫോണിൽ വാട്ട്സ്ആപ്പ് തുറന്ന് ചാറ്റ് ടാബ് ഓപ്പൺ ചെയ്യുക
- പ്രൊഫൈൽ പിക്ച്ചറിൽ ടാപ്പ് ചെയ്യുകയോ സെറ്റിങ്സിൽ നിന്ന് എബൗട്ട് സെക്ഷൻ തുറക്കുകയോ ചെയ്യുക
- ആഡ് എബൗട്ട് അല്ലെങ്കിൽ ക്രിയേറ്റ് എബൗട്ട് ക്ലിക്ക് ചെയ്യ്ത് എബൗട്ട് ടെക്സ്റ്റ് ആഡ് ചെയ്യുക
- വിസിബിലിറ്റിയും ഡ്യൂറേഷനും സെറ്റ് ചെയ്യുക
പോസ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
















