നടി അനുമോളെ ഏവർക്കും അറിയാവുന്നതാണ്. ബി്ഗ്ബോസ് സീസൺ 7 കപ്പും താരം നേടിയതോടെ ആരാധകർ വർധിച്ചു.
അനുവിനുവേണ്ടി പിആർ നടത്തിയ വിനുവിനെ പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഇരുവരും തമ്മിൽ പ്രണയമാണെന്ന് വരെ ചർച്ചകൾ പുരോഗമിക്കുന്നു. ഇപ്പോഴിതാ അനുമോളും താനും തമ്മിലുള്ള ബോണ്ടിങ്ങ് എത്രത്തോളമുണ്ടെന്ന് പറഞ്ഞുകൊണ്ട് വിനു പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അനു സുഹൃത്തും സഹോദരിയുമാണെന്നാണ് വിനു കുറിച്ചത്. ഇതിനൊപ്പം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സുഹൃത്ത് ചെയ്യുന്നതുപോലെ താൻ അനുമോൾക്കൊപ്പം നിന്നുവെന്നം.
ഒരു സഹോദരൻ തന്റെ സഹോദരിയെ സംരക്ഷിക്കുന്നതുപോലെ ഒരു അച്ഛൻ തന്റെ മകളെ പിന്തുണയ്ക്കുന്നതുപോലെ…. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ അവൾക്കൊപ്പം ഉണ്ട് എന്നാണ് വിനു കുറിച്ചത്.
















