ജിദ്ദ: സൗദി അറേബ്യയിൽ ലൈസൻസില്ലാതെ ടാക്‌സി സർവീസ് നടത്തുന്നവർക്ക് ഇനി കടുത്ത നടപടികളാണ്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 1,349 പേർ പിടിയിലായത്.
ലൈസൻസില്ലാതെ ടാക്‌സി സർവീസ് നടത്തിയ വാഹനങ്ങൾ പിടികൂടുകയും ചെയ്തു. ഇത്തരം ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റിയ 723 പേരെയും പിടികൂടി. സർവീസിനായ വാഹനം വിട്ടുകൊടുത്ത 626 പേരെയും പിടികൂടി.ലൈസൻസില്ലാതെ വാഹനം ടാക്സി സർവീസിനായി ഉപയോഗിച്ചാൽ അത്തരം വാഹനങ്ങൾ കണ്ടുകെട്ടും. അനധികൃത ടാക്‌സികളിലേക്ക് ആളെ വിളിച്ചുകയറ്റാൻ ശ്രമിച്ചാൽ 11,000 റിയാലാണ് പിഴ. ഇത്തരം വാഹനങ്ങൾ 25 ദിവസത്തേക്ക് കണ്ടുകെട്ടും.
അനധികൃത ടാക്‌സികളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെ പിടിയിലായവർക്ക് 20,000 റിയാൽ വരെ പിഴ ലഭിക്കും. ഇത്തരം വാഹനങ്ങൾ 60 ദിവസം വരെ കണ്ടുകെട്ടും. നിയമ ലംഘനം ആവർത്തിച്ചാൽ വാഹനം ലേലത്തിൽ വിൽക്കും. വാഹന ഉടമകൾ വിദേശികളാണെങ്കിൽ അവരെ നാടുകടത്തുമെന്നും അറിയിച്ചു .
















