വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് കാമുകിയുടെ കഴുത്തറുത്തു കൊലപ്പെടുത്തി. ഉത്തർപ്രദേശിൽ ലഖ്‌നൗവിലെ മോഹൻലാൽഗഞ്ചിൽ ഇന്നലെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.
യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം പ്രതിയായ യുവാവ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. 19 വയസ്സുള്ള പ്രിയാൻഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അലോകിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അലോക് പ്രിയാൻഷിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻപ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം നടന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നാലെ യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
















