കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ തോണിക്കാരും വാഹന യാത്രക്കാരും ചേർന്നാണ് രക്ഷിച്ചത്. കൊയിലാണ്ടി നമ്പ്രത്ത് കുറ്റി ഇയ്യചിറ സ്വദേശിയായ അക്ഷയ് (28) ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പാലത്തിൽ നിന്ന് ചാടുകയായിരുന്നു.
സംഭവം കണ്ട കാവുംതറ സ്വദേശി സിജീഷ്, ഉടൻ പാലത്തിൽ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അതുവഴി കടന്നുപോകുകയായിരുന്ന ടിപ്പർ ലോറിയിൽ നിന്നു കയർ എടുത്ത് സിജീഷ് താഴേക്ക് ഇറങ്ങി സഹായത്തിനിറങ്ങി.
അതേ സമയം കുറച്ചകലെ ഉണ്ടായിരുന്ന തോണിക്കാരും പെട്ടെന്ന് സംഭവസ്ഥലത്ത് എത്തി, അക്ഷയയെ തോണിയിലേക്ക് കയറ്റി സുരക്ഷിതമായി കരയിലേക്ക് എത്തിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ അഗ്‌നിരക്ഷാ സേന എത്തി, ആംബുലൻസിൽ അക്ഷയിയെ കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിന് എ.എസ്.ടി.ഒ പി.എം. അനിൽകുമാർ നേതൃത്വം വഹിച്ചു.
















