കൊച്ചു വായില്‍ വലിയ വര്‍ത്തമാനം പറയുന്ന ബാലനടി മീനാക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. സ്വന്തം നിലപാടുകള്‍ പറയുകയും, അതിനു വരുന്ന കമന്റുകള്‍ക്ക് തിരിച്ച് മറുപടി നല്‍കുകയും ചെയ്ത് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ് മീനാക്ഷി. ജാതി പിരമിഡില്‍ ദളിതര്‍ തൊട്ടുകൂടാത്തവര്‍ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടി മീനാക്ഷി ഇട്ട പോസ്റ്റ് സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചര്‍ച്ചകള്‍ക്കും ഉപരിവര്‍ഗ ജാതിവാദികള്‍ക്കും ഇത് വലിയ ക്ഷീണവുമായി. ആരാണ് ദളിതരെ ഇങ്ങനെ ആക്കിയതെന്ന് കൂടി പഠിപ്പിക്കേണ്ടതായിരുന്നുവെന്ന മീനാക്ഷിയുടെ ചോദ്യവും ചര്‍ച്ചയും വിദ്യാഭ്യാസ മന്ത്രിമന്ത്രി പിന്തുണച്ചു. കരിക്കുലം വരെ മറ്റാനുള്ള നീക്കം നടത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതോടെ കാര്യങ്ങള്‍ സമൂഹത്തില്‍ കത്തിപ്പടര്‍ന്നു.
മീനാക്ഷിയുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം കൂടി. കമന്റുകളും, പിന്തുണ പ്രഖ്യാപിച്ചവരുടെയും എണ്ണം വര്‍ദ്ധിച്ചു. മീനാക്ഷി അടുത്ത് എന്തു പറയുമെന്നതും, എങ്ങനെ പറയുമെന്നതും നോക്കി ഇരിപ്പാണ് ഓരോരുത്തരും. അപ്പോഴാണ് മീനാക്ഷിയുടെ അടുത്ത പോസ്റ്റ് വന്നത്. ദളിത് വിഷയത്തില്‍ അധികം ആക്രമിക്കാന്‍ കഴിയാതെ വന്നജാതി വാദികളും, മത വിദ്വേഷകരും ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അടുത്ത പോസ്റ്റ് വന്നതോടെ മീനാക്ഷിക്കു നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. ഇത്തവണത്തെ മീനാക്ഷിയുടെ പോസ്റ്റ് ഫെമിനിസത്തെ കുറിച്ചായിരുന്നു. ഒരു പെണ്‍കുട്ടി തന്നെ സ്ത്രീകള്‍ക്ക് എതിരേ ഇട്ട പോസ്‌റ്റെന്ന നിലയിലാണ് ആക്രണം നടക്കുന്നത്.
മീനാക്ഷിയുടെ പോസ്റ്റ് ഇങ്ങനെയാണ്
ചോദ്യം ഫെമിനിസ്റ്റാണോ….
ഉത്തരം എപ്പോഴും പറയുന്നതുപോലെ എന്റെ ചെറിയ അറിവില്‍ ചെറിയ വാചകങ്ങളില്‍… ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ ‘ഫെമിനിസം.’….
മീനാക്ഷിയോട് ആരെങ്കിലും ഫെമിനിസ്റ്റ് ആണോ എന്നു ചോദിച്ചാല്‍ മീനാക്ഷിയുടെ മറുപടി എന്ന രീതിയിലാണ് ഇതെഴുതിയിരിക്കുന്നത്. ഇതില്‍ കടുത്ത സ്ത്രീ വിരുദ്ധഥയുണ്ടെന്നും, മീനാക്ഷി എല്ലാ കാര്യത്തിലും അഭിപ്രായം പറയേണ്ടതില്ലെന്നുമൊക്കെയുള്ള തരത്തിലാണ് കമന്റുകള്‍ വരുന്നത്. മീനാക്ഷിക്കെന്താ കൊമ്പുണ്ടോ എന്നും ചോദിക്കുന്നവരുണ്ട്. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നതു പോലും പുരുഷന്‍മാരായിരിക്കെ മീനാക്ഷിയുടെ ഉത്തരം എത്ര കൃത്യവും വ്യക്തവുമാണ്. എന്നിട്ടും, സ്ത്രീ പക്ഷ നിലപാടല്ല എടുത്തതെന്ന് പറയുന്നവര്‍ മീനാക്ഷിയെ പുലഭ്യം പറയുന്നത്, നേരത്തെ ഇട്ട പോസ്റ്റിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കലാണെന്നേ പറയാനാകൂ.
മീനാക്ഷിയുടെ നിലപാട് ശരിയോ ?
ഒരു കാര്യം സത്യമാണ്. മീനാക്ഷി മറ്റുള്ളവരോട് അങ്ങനെ ആയിരിക്കണം എന്നുപദേശിക്കുകയോ, നിര്‍ദ്ദേശിക്കുകയോ അല്ല ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ‘ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള പുരുഷനെ’ എന്നു പറയുമ്പോള്‍, പുരുഷന് സ്ത്രീയേക്കാള്‍ വലിയ അവകാശങ്ങളൊന്നും ഇല്ല എന്നണ് അര്‍ത്ഥമാക്കുന്നത്. സ്ത്രീക്കും പുരുഷനും ഒരേ അവകാശമുള്ളപ്പോള്‍, ആ അവകാശങ്ങളില്‍ നിന്നും പുരുഷനെ വിലക്കുകയും എന്നിട്ട് സ്വന്തം മൂല്യങ്ങളില്‍ മാത്രം അഭിരമിക്കുകയും ചെയ്യുന്നത് തെറ്റാണ് എന്നു പറയുന്നതാണ് ഫെമിനിസം എന്നാണ് മീനാക്ഷി പറയുന്നത്. സത്യമല്ലേ. പുരുഷനും സ്ത്രീയും ഒരുപോലെ ഈ ഭൂമിയില്‍ അവകാശമുള്ളവരാണ് എന്ന് പറഞ്ഞു തുടങ്ങുകയും, എന്നാല്‍, പുരുഷന്റെ അവകാശങ്ങളെ വിലക്കുകയും എന്നിട്ട്, സ്വന്തം മൂല്യങ്ങളെ നേടുകയും ചെയ്താല്‍ അത് തെറ്റു തന്നെയാണ്.
പുരുഷനില്ലാതെ സ്ത്രീയുണ്ടോ. നേരെ തിരിച്ച് സ്ത്രീയില്ലാതെ പുരുഷനുമില്ല. ഇതാണ് മീനാക്ഷിയുടെ വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നതും. അതുകൊണ്ട് മീനാക്ഷിക്ക് കൊമ്പുണ്ടോ എന്നു ചോദിക്കുന്നവരോട് പറയാനുള്ളത് മീനാക്ഷിക്ക് കൊമ്പ് മളിച്ചു വരുന്നണ്ട്. അത് ഈ നാടിന്റെ കണ്ണു തുറപ്പിക്കാനുള്ളതും, കെട്ടുമാറുപ്പുകളെ കുത്തി മറിക്കാനുമുള്ള കൊമ്പാണ്. മീനാക്ഷി പറഞ്ഞ ഫെമിനിസത്തില്‍ ഒരു തെറ്റുമില്ല. സ്വന്തം വാളില്‍, പോസ്റ്റുന്ന അഭിപ്രായങ്ങളെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. മീനാക്ഷിയുടെ വാളില്‍ ഫെമിനിസത്തെ കുറിച്ചുള്ള സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതിനെ പുലഭ്യം പറയുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ്. അത് ഈ നാടിന്റെ വളര്‍ച്ചയെയല്ല, തളര്‍ച്ചയെയാണ് പ്രതിനിധീകരിക്കുന്നതും.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ശരിയോ ?
മീനാക്ഷിയുടെ ദളിത് പോസ്റ്റില്‍ നിലപാട് പറയേണ്ടിയിരുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. എന്നാല്‍, ഇവിടെ ഒരു കാര്യം മറയില്ലാതെ പറയാതെവയ്യ. മീനാക്ഷി എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രിക്കു പഠിക്കുന്ന കുട്ടിയാണ്. അതായത്, ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍. ആര്‍. ബിന്ദു മന്ത്രിയായിരിക്കുന്ന വകുപ്പാണത്. പൊതു വിദ്യാഭ്യാസ മന്ത്രി മീനാക്ഷിയുടെ ചോദ്യത്തിനു മറുപടി കൊടുക്കുകയും പാഠ്യപദ്ധതി തിരുത്തുകയും ചെയ്യുമെന്നു പറഞ്ഞ് ഒപ്പം നിന്നപ്പോള്‍, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണമോ, പാഠ്യപദ്ധതിയുടെ തിരുത്തല്‍ നടപടികളെ കുറിച്ചോ ഒരു അഭിപ്രായവും രേഖപ്പെടുത്തി കണ്ടില്ല. മീനാക്ഷി പറഞ്ഞത്, ശരിയാണെന്നോ തെറ്റാണെന്നോ പോലും പറഞ്ഞു കേട്ടില്ല എന്നത്, വലിയ പോരായ്മയായി നില്‍ക്കുന്നുണ്ട്. പുരോഗമനം പറയുമ്പോഴും അധോഗമനത്തിന്റെ വക്താക്കളുടെ മനസ്സുള്ളവരും ഇവിടെ ഉണ്ടെന്നാണ് ദളിത് സംഘടനകള്‍ പറയുന്നത്.
CONTENT HIGH LIGHTS; What’s wrong with Meenakshi?: Social media uproar when she mentioned feminism?; What’s wrong with the feminism that Meenakshi mentioned?
















