വടകര: പൂവാടൻ ഗേറ്റ് അടിപ്പാതയിലെ ഇരുട്ട് പ്രശ്നം പരിഹരിക്കാൻ ആക്ഷൻ കമ്മിറ്റി സോളാർ വിളക്കുകൾ സ്ഥാപിച്ചു. ഇതിനു മുൻപ് പടിഞ്ഞാറ് ഭാഗത്ത് വിളക്ക് ഘടിപ്പിച്ചിരുന്നെങ്കിലും മറുവശത്തെ ഇരുട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലോടെ ഇപ്പോൾ ഇരുവശത്തും വെളിച്ചം ലഭ്യമാക്കി.
അടിപ്പാതയിലൂടെ രാത്രി സഞ്ചരിക്കുക അപകടഭീഷണിയായിരുന്നു, ഇത് പരിഹരിക്കാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ സോളാർ വിളക്ക് ഘടിപ്പിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി. മഹമൂദ് സ്വിച്ച് ഓൺ നിർവഹിച്ചു.
മുഹമ്മദ് ഷഫീഖ്, ആർ.കെ. പ്രദീപ്,സി.എച്ച്. ജിനീഷ്‌കുമാർ,എ.കെ. സചീന്ദ്രൻ,ബഷീർ പൊന്മണിച്ചി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വി. മുസ്തഫ, ഷംസീർ, ഗഫൂർ എന്നിവർ സോളാർ വിളക്കുകൾ ലഭ്യമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
















