വടകര: ദേശീയപാതയിലെ പഴങ്കാവ് ജംഗ്ഷനിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മോട്ടോർസൈക്കിൾ യാത്രികൻ ദാരുണമായി മരണപ്പെട്ടു.
പഴങ്കാവ് വലിയ കിഴക്കയിൽ സ്വദേശിയായ സുധീന്ദ്രൻ (68) ആണ് മരിച്ചത്. വീട്ടിൽ നിന്ന് പുറപ്പെട്ട ഉടൻ, തലശേരി ദിശയിൽ പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീന്ദ്രനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശൈലജ. മക്കൾ: അനഘ, അർച്ചന
















