ശബരിമല മണ്ഡലകാല-മകരവിളക്ക് പൂജകള്‍ നടക്കുകയാണ്. ഭക്തര്‍ ഇടതടവില്ലാതെ പമ്പയില്‍ മുങ്ങി മലചവിട്ടുന്നു. ഭക്തിസാന്ദ്രമായ അയ്യപ്പ ദര്‍ശനത്തിന് കോടാനുകോടി ഭക്തരാണ് എത്തുന്നത്. ഇതില്‍ കന്നി അയ്യപ്പന്‍മാര്‍ മുതല്‍ മാളികപ്പുറങ്ങള്‍ വരെയുണ്ട്. അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും യാത്ര ചെയ്യാന്‍ KSRTC പ്രത്യേക സര്‍വ്വീസുകളും നടത്തുന്നുണ്ട്. എല്ലാ ഡിപ്പോയകളിലും സര്‍വ്വീസ് ഉണ്ട്. പ്രത്യേകം അലങ്കരിച്ച, ബസുകള്‍ക്കു മുമ്പില്‍ തേങ്ങയുടച്ചും, ശരണം വിളിച്ചും കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷവുമാണ് യാത്ര തുടങ്ങുന്നത്. ബസിലെ അയ്യപ്പന്‍മാര്‍ക്കൊപ്പം ഭക്തിയോടെ തന്നെയാണ് ബസ് ജീവനക്കാരും ഡ്യൂട്ടി ചെയ്യുന്നത്.
KSRTC ഭക്തര്‍ക്കായി നിരവധി സഹായങ്ങളും നല്‍കുന്നുണ്ട്. ഇതിലെല്ലാം എടുത്തു പറയാന്‍ കഴിയുന്ന ഒരു കാര്യം. മാളികപ്പുറങ്ങള്‍ക്കുള്ള സൗജന്യ യാത്രയാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും രാവിലെ 9 മണിക്കുള്ള പമ്പ ബസില്‍ ബുക്ക് ചെയ്താല്‍ മാളികപ്പുറത്തിനും, കൂടെ പോകുന്ന അയ്യപ്പന്‍മാര്‍ക്കും സൗജന്യ യാത്ര ചെയ്യാം. ഒരു രൂപ മാത്രമാണ് ഇതിനുള്ള ചാര്‍ജ്ജ്. എന്റെ KSRTC ഡോട്ട് ജിഒ.ഒപിആര്‍ എന്ന വെബ്‌സൈറ്റില്‍ കയറി അതില്‍ മാളികപ്പുറം എന്ന ഓപ്ഷനുണ്ട്. അതില്‍ രജിസ്റ്റര്‍ ചെയ്താല്‍ ശബരിമലയിലേക്ക് സൗജന്യമായി യാത്ര ചെയ്യാം.
ഇത് എഷ്യാനെറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന വാഹനമാണ്. മാളികപ്പുറങ്ങള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ KSRTC ബസുകള്‍ ഏഷ്യാനെറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളാണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത് സൗജന്യ യാത്ര പരമാവധി മാളികപ്പുറങ്ങളും അവരുടെ കുടുംബങ്ങളും ഉപയോഗിക്കണമെന്നാണ് KSRTC അധികൃതര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ വലിയ പ്രചാരം നേടുകയണ്. ഒരു കുഞ്ഞു മാളികപ്പുറം, ഒരു യാത്രക്കാരനോട് ചോദിക്കുന്നകയാണ് ഇത് പമ്പയിലേക്കു പോകുന്ന ബസാണോ എന്ന്. അല്ലെന്നു പറയുന്നതോടെ ആ കുട്ടി KSRTC സ്റ്റാന്റിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്കു പോകുന്നു.
അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥനോട് പമ്പയിലേക്കുള്ള ബസ് ഉണ്ടോ എന്നു ചോദിക്കുമ്പോഴാണ് ‘മാളികപ്പുറം’ എന്ന സൗജന്യ യാത്രയെ കുറിച്ച് കുട്ടിക്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു കൊടുക്കുന്നത്. പമ്പയില്‍ മുങ്ങി, മലകയറാന്‍ കെട്ടു നിറയ്ക്കുമ്പോള്‍ എല്ലാ മാളികപ്പുറങ്ങളും ഓര്‍ക്കുക, KSRTCയില്‍ സൗജന്യ യാത്രയുണ്ട്. അതും ഏഷ്യാനെറ്റ് സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള KSRTCയുടെ മാളികപ്പുറം ഓപ്ഷനിലൂടെ.
CONTENT HIGH LIGHTSD; Is Sabarimala travel free in Malikappuram KSRTC?: Just come at 9 am; You can register on the ‘My KSRTC’ website under the Malikappuram option and go; Video
















