ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസു, തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
കേസിൽ അറസ്റ്റിലായ സി.പി.എം. നേതാവും മുൻ ദേവസ്വം പ്രസിഡൻ്റുമായ എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി.) അപേക്ഷ നാളെ കോടതി പരിഗണിക്കും.
















