എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയിൽ തിരുവനന്തപുരം കീഴാരൂർ സ്വദേശിയായ സജീവ് റെയിൽവേ പോലീസിൻ്റെ പിടിയിലായി. പ്രതിയുടെ അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്ന് സംഭവം വലിയ ചർച്ചയായിരുന്നു.
പുനെ- കന്യാകുമാരി എക്‌സ്പ്രസില്‍ തൃശൂരിലേക്ക് പോകാനാണ് യുവതി കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തിയത്. യുവതി ട്രെയിനിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സജീവിന്റെ അതിക്രമം.
യുവതി ബഹളം വയ്ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. യുവതി ക്യാമറ ഓണ്‍ ചെയ്ത് വിഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
















