പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ 52 വയസ്സുള്ള കുഞ്ഞാത്തമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവായ കുഞ്ഞാലൻ ആണ് ആക്രമണം നടത്തിയത്.
കത്തിയുപയോഗിച്ച് കുഞ്ഞാത്തമ്മയെ വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് ശേഷം പ്രതിയായ കുഞ്ഞാലൻ ഉടൻതന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
കുഞ്ഞാത്തമ്മയെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകളോടെ അവർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തെ തുടർന്ന് കുഞ്ഞാലൻ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
















