അയോധ്യ രാമക്ഷേത്രത്തിൻ്റെ നിർമാണം പൂർത്തീകരിച്ചതിൻ്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര ഗോപുരത്തിൽ കാവി പതാക ഉയർത്തി. പത്തടി ഉയരവും 20 അടി നീളവുമുള്ളതാണ് ഈ പതാക.
പ്രധാന ക്ഷേത്രത്തിൽ പ്രാർഥന നടത്തി, ആരതി ഉഴിഞ്ഞ ശേഷമാണ് മോദി പതാക ഉയർത്തിയത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ചടങ്ങിൽ പങ്കെടുത്തു.
191 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് പ്രധാനമന്ത്രി പതാക ഉയർത്തിയത്. ത്രികോണാകൃതിയിലുള്ള പതാകയിൽ നടുക്ക് സൂര്യ അടയാളവും അതിനുള്ളിൽ ഓം ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.
ആത്മാഭിമാനം, ഐക്യം, സാംസ്കാരിക തുടർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.
















