Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

കാമുകന്റെ സഹായം; അമ്മയെ മാട്ടിറച്ചി വെട്ടും പോലെ വെട്ടി അലമാരയിൽ സൂക്ഷിച്ചു!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2025, 02:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രായം 24 എന്താണ് കുറ്റം? സ്വന്തം അമ്മയെ മാട്ടിറച്ചി വെട്ടും പോലെ വെട്ടി അലമാരയിൽ സൂക്ഷിച്ചു!!!മുംബൈയിലെ ലാൽബാഗിൽ 2023 മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസ് ഏറെ ഞെട്ടലുളവാക്കിയിരുന്നു.

സ്വന്തം അമ്മയോട് റിംപിൾ എന്തിനാണ് ഇത്രയും വലിയൊരു ക്രൂരത ചെയ്തത് എന്ന് ചോദിച്ചു കഴിഞ്ഞാൽ,…”അമ്മയ്ക്ക് വേദന സഹിക്കാൻ വയ്യ അതിനാൽ വെട്ടി നുറുക്കി കവറിലാക്കി വച്ചു. 54 വയസ്സുള്ള ബീനയ്ക്ക് അർബുദം (cancer) ആയിരുന്നു. രോഗം ഗുരുതരാവസ്ഥയിലായപ്പോൾ ബീന കടുത്ത വേദന അനുഭവിച്ചിരുന്നു. അമ്മയുടെ വേദനയും കഷ്ടപ്പാടും കണ്ടു സഹിക്കാൻ കഴിയാതെയാണ് റിംപിൾ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന്റെ തുടക്കം അങ്ങനെ ആയിരുന്നില്ല. ​2023 മാർച്ച് മാസത്തിൽ, സുരേഷ് സഹോദരിയെ വിളിച്ചപ്പോൾ ബീനയുടെ ഫോൺ തുടർച്ചയായി സ്വിച്ച് ഓഫ് ആയിരുന്നു.

തുടർന്ന് റിംപിളിനെ വിളിച്ചെങ്കിലും ഫോൺ റിംഗ് ചെയ്തിട്ടും അവൾ എടുത്തില്ല. സംശയം തോന്നിയ സുരേഷ് ഒറ്റപ്പെട്ട ആ വീട്ടിലേക്ക് നേരിട്ട് പോയി. വീടിന്റെ വാതിലുകളും ജനലുകളും അടഞ്ഞുകിടക്കുകയായിരുന്നു. വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് അയൽവാസികളോടും കടക്കാരോടും അന്വേഷിച്ചു. ബീനയെ കുറച്ച് മാസങ്ങളായി കണ്ടിട്ടില്ലെന്നും, റിംപിൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സാധനങ്ങൾ വാങ്ങാൻ വരാറുണ്ടെന്നും അവർ പറഞ്ഞു.
​സംശയം വർധിച്ച സുരേഷ് വീടിന്റെ പിൻഭാഗത്തുകൂടി പോയപ്പോൾ വീടിനുള്ളിൽനിന്ന് ഒരു നേരിയ അനക്കം കേട്ടു. വാതിലിൽ തട്ടിയപ്പോൾ റിംപിൾ ചെറുതായി വാതിൽ തുറന്നു. വൃത്തിഹീനമായ വസ്ത്രങ്ങളും അഴിഞ്ഞ മുടിയുമായി, വല്ലാതെ വികൃതമായ രൂപത്തിലായിരുന്നു അവൾ. ശരീരത്തിൽ പെർഫ്യൂമിന്റെയും ദുർഗന്ധത്തിന്റെയും ഒരു പ്രത്യേക ഗന്ധം ഉണ്ടായിരുന്നു.
​
​ചോദിച്ചപ്പോൾ, അമ്മ വീട്ടിലില്ലെന്നും പുറത്തുപോയിരുന്നുവെന്നും പറഞ്ഞ് റിംപിൾ സുരേഷിനെ ഒഴിവാക്കാൻ ശ്രമിച്ചു. ബീനയുടെ പിറന്നാളിന് സർപ്രൈസ് നൽകാൻ വന്നതാണെന്ന് സുരേഷ് പറഞ്ഞപ്പോൾ, അമ്മയ്ക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയിലാണെന്നും ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് വരണമെന്നും പറഞ്ഞ് റിംപിൾ വാതിൽ ശക്തിയായി അടച്ചു. റിംപിളിന്റെ സംസാരത്തിലെ പൊരുത്തക്കേടുകളും ദുർഗന്ധവും കാരണം സുരേഷ് ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി. മകൾ അമ്മയെ അപായപ്പെടുത്തിയിട്ടുണ്ടെന്ന് താൻ സംശയിക്കുന്നതായും സുരേഷ് പോലീസിനെ അറിയിച്ചു. റിംപിളിന് അമ്മയോട് കടുത്ത ദേഷ്യവും മുൻപ് ശാരീരികമായി ഉപദ്രവിക്കാറുമുണ്ടായിരുന്നു.

​സുരേഷിന്റെ പരാതിയെ തുടർന്ന് പോലീസ് ഉടൻതന്നെ റിംപിളിന്റെ വീട്ടിലെത്തി. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതിനെ തുടർന്ന്, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുമെന്ന് പോലീസ് താക്കീത് നൽകി. ഇതോടെ റിംപിൾ വാതിൽ തുറന്നു. വീടിനുള്ളിൽ അതിരൂക്ഷമായ ദുർഗന്ധം നിലനിന്നിരുന്നു. വീട് വൃത്തിഹീനമായി കിടന്നിരുന്നു. ചോദ്യം ചെയ്തപ്പോഴും അമ്മ ആശുപത്രിയിലാണെന്ന മറുപടി റിംപിൾ ആവർത്തിച്ചു. എന്നാൽ ഏത് ആശുപത്രിയാണെന്ന് പറയാൻ അവൾക്ക് കഴിഞ്ഞില്ല.
​ദുർഗന്ധം ശക്തമായിരുന്ന കബോർഡ് പോലീസ് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ, അത് അമ്മയുടെ ലോക്കറാണെന്നും താക്കോൽ അമ്മയുടെ പക്കലാണെന്നും റിംപിൾ പറഞ്ഞു. ഒടുവിൽ കബോർഡ് തകർത്ത് തുറന്നപ്പോൾ, അതിനുള്ളിൽ ഭാരമുള്ള രണ്ട് വലിയ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി. ദുർഗന്ധം വന്നത് ഈ കവറുകളിൽനിന്നാണ്. കവറുകൾ തുറന്നു പരിശോധിച്ച പോലീസുകാർ കണ്ടത് ചീഞ്ഞളിഞ്ഞ നിലയിലുള്ള മനുഷ്യശരീര ഭാഗങ്ങളായിരുന്നു. ഒരു സ്ത്രീയുടെ തലയടക്കമുള്ള ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയിലായിരുന്നു അവ.
​
കൊലപാതകത്തിന്റെ ചുരുളഴിയുന്നു…

​പോലീസ് കണ്ടെത്തിയ ശരീരഭാഗങ്ങൾ ബീനയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് റിംപിളിനെ അറസ്റ്റ് ചെയ്തു. ക്ലോസറ്റിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. പരിശോധനയിൽ കാണാതായ ചില ശരീരഭാഗങ്ങൾ ക്ലോസറ്റിനുള്ളിൽനിന്നും കണ്ടെത്തി. ശരീരം കഷ്ണങ്ങളാക്കി മുറിക്കാനായി ഉപയോഗിച്ചതെന്നു കരുതുന്ന ടൈൽസ് കട്ട് ചെയ്യുന്ന യന്ത്രവും ബ്ലേഡിലെ രക്തക്കറയും കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബീന മരിച്ചിട്ട് ഏകദേശം മൂന്നുമാസമായെന്നും പട്ടിണി മൂലമുള്ള നരകയാതന അനുഭവിച്ചാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി.
​റിംപിളിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. അമ്മ കാരണമാണ് അച്ഛന് എയ്ഡ്‌സ് വന്നതെന്നും തങ്ങളുടെ ജീവിതം തകർന്നതെന്നും അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അമ്മയോടുള്ള ഈ പക കാരണം റിംപിൾ ബീനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. പ്ലസ് ടുവിന് ശേഷം പഠനം നിർത്തുകയും അമ്മ പറയുന്നത് കേൾക്കാതെ അലസമായി ജീവിക്കുകയും ചെയ്തു.

​2022 ഡിസംബർ മാസത്തിൽ ബീന ബാത്ത്റൂമിൽ വീണ് കാലിന് പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായി. സഹായത്തിനായി അമ്മ കരഞ്ഞെങ്കിലും റിംപിൾ തിരിഞ്ഞുനോക്കിയില്ല. മരുന്ന് കഴിക്കാനോ ഭക്ഷണം നൽകാനോ അവൾ കൂട്ടാക്കിയില്ല. ദിവസങ്ങളോളം പട്ടിണികിടന്ന് ദയനീയമായി ബീന കട്ടിലിൽ കിടന്ന് മരണപ്പെട്ടു. അമ്മ മരിച്ചതിൽ റിംപിളിന് സന്തോഷമായിരുന്നു. എന്നാൽ, മരണം പുറത്തറിഞ്ഞാൽ താൻ സംശയിക്കപ്പെടുമെന്ന് അവൾ ഭയന്നു. അമ്മയുടെ മൃതദേഹം രഹസ്യമായി നീക്കം ചെയ്യാൻ തീരുമാനിച്ച റിംപിൾ, ബോയ്ഫ്രണ്ടിനോട് ടൈൽ കട്ടർ വാങ്ങിപ്പിച്ചു. ആ കട്ടർ ഉപയോഗിച്ച് ബാത്ത്റൂമിൽ വെച്ച് അമ്മയുടെ ശരീരം കഷ്ണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങൾ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചെങ്കിലും അത് ബ്ലോക്കായി. തുടർന്നാണ് അവൾ കവറുകളിലാക്കി കബോർഡിൽ ഒളിപ്പിച്ചത്. ദുർഗന്ധം മറയ്ക്കാൻ ദിവസവും പെർഫ്യൂം അടിച്ച് ഈ മൂന്നു മാസത്തോളം

​റിംപിളിന്റെ മാനസിക നില അസ്വസ്ഥമായിരുന്നു. ഒറ്റയ്ക്ക് ഇങ്ങനെയൊരു കൃത്യം ചെയ്തത് വിശ്വസനീയമല്ലെന്ന് പോലീസ് കരുതിയെങ്കിലും, കാമുകന് ഇതിൽ പങ്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് റിംപിളിനെ മാത്രം അറസ്റ്റ് ചെയ്തു ജയിലിലാക്കി. റിംപിളിന്റെ ജീവിത സാഹചര്യങ്ങൾ അവളെ കടുത്ത മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു. എന്നാൽ കോടതിയിൽ അവൾ പറഞ്ഞത് മരണത്തിൽ നിന്ന് അമ്മയെ മോചിപ്പിക്കാനാണ് താനിങ്ങനെ ചെയ്തതെന്ന് റിംപിൾ പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അമ്മ മരിച്ചതിന് ശേഷമാണോ അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ മൃതദേഹം കഷ്ണങ്ങളാക്കിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിലെ ബുദ്ധിമുട്ട് കാരണമാകാം ഇവർ ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. റിംപിളിനെ പോലീസ് അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മാനസിക സമ്മർദ്ദവും, അമ്മയുടെ കടുത്ത രോഗാവസ്ഥയും, ഒറ്റപ്പെടലുമൊക്കെയാവാം ഇത്രയും വലിയൊരു ക്രൂരതയിലേക്ക് മകളെ നയിച്ച പ്രധാന കാരണങ്ങൾ.

ReadAlso:

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

 

Tags: ബീനറിംപിൾrimple casemumbail killer rimple

Latest News

ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിലേക്ക് | FIFA World Cup 2026; Argentina into the quarter-finals

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ 6 മാസം കൂടി തുടരും; ആവശ്യം തള്ളി കാപ്പ ഉപദേശക സമിതി

കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി | Kalladi landslide: Post-mortems of three bodies completed

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും | cm v d satheeshan visit wayanad landslide

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies