കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചതില്‍ തനിക്കെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കി സീമ ജി നായര്‍.
ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പിപി ദിവ്യ എല്ലാം തികഞ്ഞ മാം ആണെന്നും കേരളത്തില്‍ മറ്റൊരു വിഷയമില്ലാത്തതിനാല്‍ അവര്‍ക്ക് പ്രതികരിക്കാമെന്നും സീമ കുറിച്ചു.
പിപി ദിവ്യ മാമിന്റെ പോസ്റ്റാണ്, എല്ലാം തികഞ്ഞ ഒരു മാം ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളത്തില്‍ വേറൊരു വിഷയവും ഇല്ലല്ലോ, അതുകൊണ്ട് ദിവ്യ മാമിന് പ്രതികരിക്കാം.
പിന്നെ രത്‌ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്. ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലയ്ക്കില്ല. അത് കുറച്ച് കട്ടിയുള്ള തലയ്‌ക്കേ പറ്റൂ, എന്ന് സീമ ഫേസ്ബുക്കിലൂടെ പറഞ്ഞു.
















