മലപ്പുറം: തിരൂർ–തൃപ്രങ്ങോട് പഞ്ചായത്തിലെ വോട്ടർ ഫോം ശേഖരണ ക്യാമ്പിൽ സംഭവിച്ച അശ്ലീല പെരുമാറ്റത്തിന്റെ പിന്നാലെ ബിഎൽഒയ്ക്കെതിരെ ജില്ലാ കളക്ടർ നടപടി സ്വീകരിച്ചു. 38-ാം നമ്പർ ബൂത്തിലെ ബിഎൽഒ വാസുദേവൻ ക്യാമ്പിൽ എത്തിയ സ്ത്രീകൾക്ക് മുന്നിൽ മുണ്ട് പൊക്കിക്കാണിച്ചതാണ് വിവാദത്തിന് കാരണമായത്.
ഫോം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾ മൂലം പ്രകോപിതനായ വാസുദേവൻ, പൊതുസ്ഥലത്ത് തന്നെ മുണ്ട് അഴിച്ച് കാണിച്ചതായി പ്രതിക്ഷ്യക്ഷികൾ പറഞ്ഞു. സംഭവം ദൃശ്യങ്ങളായി പുറത്ത് വന്നതോടെ തൽക്ഷണം ജില്ലാ ഭരണകൂടം ഇടപെട്ടു.
വാസുദേവനെ ബിഎൽഒ ചുമതലയിൽ നിന്ന് മാറ്റിയതായി കളക്ടർ അറിയിച്ചു.പകരം മറ്റൊരാൾക്ക് ചുമതല നൽകി. തുടർനടപടികൾ ഉണ്ടാവുമെന്ന് പറഞ്ഞ കളക്ടർതുടക്കമെന്ന നിലയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകും. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും കളക്‌ടർ അറിയിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ചെയ്‌ത് പോയതാണെന്നാണ് വാസുദേവന്റെ പ്രതികരണം.
















