മലപ്പുറം തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ഏഴൂർ സ്വദേശി ഇർഫാന (30) ഒന്നര വയസ്സുള്ള മകൻ അമൻ മാലിക് എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറുപ്പ് പോലീസ് കണ്ടെത്തി.
ഒരുമാസം മുമ്പ് ഇർഫാനയുടെ മാതാവ് മരിച്ചിരുന്നു. ഇതിൽ കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു ഇർഫാന.പിതാവ് ഇബ്രാഹം പള്ളിയിൽ പോയ സമയത്താണ് ഇവർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
പിതാവ് പള്ളിയിൽ നിന്ന് തിരികെ എത്തിയപ്പോൾ ഇവരെ കാണാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞപ്പോഴാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്.
















