സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരത് (MY Bharat) സംഘടിപ്പിച്ച “സർദാർ @150” ഏകതാ പദയാത്ര ശ്രദ്ധേയമായി. നെടുമങ്ങാട് കോയിക്കൽ പാലസിൽ നിന്ന് ആരംഭിച്ച പദയാത്ര നെടുമങ്ങാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശ്രീ അച്യുത് അശോക് ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു.

600-ൽ അധികം MY Bharat വോളന്റിയർമാർ, എൻ.എസ്.എസ്., എൻ.സി.സി. അംഗങ്ങൾ, അമൃത കൈരളി വിദ്യാഭവനിലെ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ പദയാത്ര അമൃത കൈരളി വിദ്യാഭവനിൽ സമാപിച്ചു.

സമാപന സമ്മേളനം പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡിഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയെ ഒന്നാക്കുന്നതിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ ഏകീകരണത്തിനായി പട്ടേൽ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾ യുവതലമുറക്ക് പാഠമാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ ശ്രീ അനിൽ കുമാർ എം മുഖ്യ പ്രഭാഷണം നടത്തി. അമൃത കൈരളി വിദ്യാഭവൻ മാനേജർ ശ്രീ സജികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്.എസ്. റീജിയണൽ ഡയറക്ടർ ശ്രീ വൈ.എം. ഉപ്പിൻ, പ്രിൻസിപ്പൽ ശ്രീമതി സിന്ധു എസ്, ജില്ലാ യൂത്ത് ഓഫീസർ ശ്രീ. സുഹാസ് എൻ, എൻ സി സി ഓഫീസർ ശ്രീ ബിജു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സർദാർ വല്ലഭായ് പട്ടേലിന്റെ ചിത്രത്തിൽ
















