നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിഗററ്റ് ലൈറ്ററുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിൽ ഒരാൾ കൊല്ലപ്പെട്ടു.
പ്രദേശവാസിയായ 33കാരൻ സുശീൽ കുമാർ ഗീതമിനാണ് ജീവൻ നഷ്ടമായത്. സുഹൃത്ത് ആശിഷിനൊപ്പം നീന്താൻ പോയി മടങ്ങുകയായിരുന്നു സുശീൽ.
ഇതിന് പിന്നാലെയാണ് അഞ്ചംഗ സംഘം സിഗററ്റ് കത്തിക്കാൻ ഇവരോട് ലൈറ്റർ ആവശ്യപ്പെട്ടത്.
എന്നാൽ യുവാക്കൾ ലൈറ്റർ നൽകാൻ തയ്യാറായില്ല. ഇതോടെ വാക്കേറ്റമുണ്ടായി. പിന്നാലെ ഇത് വലിയ സംഘർഷത്തിലേക്ക് കടക്കുകയാണ് ഉണ്ടായത്.
















