കോയമ്പത്തൂർ : അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ RAWE പ്രോഗ്രാമിന്റെ ഭാഗമായി അസോള തയ്യാറാക്കൽ സംബന്ധിച്ച ഒരു ബോധവൽക്കരണം നടത്തി. കോളജ് ഡീൻ ഡോ. സുധീഷ് മണാലിൽ, , ഡോ.ഇനിയകുമാർ എം., ഡോ. ശിവരാജ് പി., ഡോ. സത്യപ്രിയ ഇ. എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാർത്ഥികൾ പരിപാടി സംഘടിപിച്ചു. സെഷൻ നയിച്ചത് മോണിക റെഡ്ഡി പി. എസ്., ശ്രീദേവി എം. പി., അക്ഷയ ബി., നന്ദന, തനലക്ഷ്മി എൻ. എസ്., ദീപിക സി., മാളവിക, സന്തോഷ് എസ്., നിധിൻ കൃഷ്ണ, രാജശേഖർ എ., ശ്രീഹരി അശോക് എന്നിവർ ചേർന്നാണ്.
പരിപാടിയുടെ ഭാഗമായി അസോളയുടെ തയ്യാറാക്കൽ പ്രക്രിയയും അത് കർഷകർക്ക് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾ വിശദീകരിച്ചു. വേഗത്തിൽ വളരുന്ന ഒരു ജലസസ്യമായ അസോള കന്നുകാലികൾക്ക് ഉത്തമമായ പോഷകാഹാര ഉറവിടമാണെന്നും പ്രോട്ടീൻ സമൃദ്ധമായ അസോള, പശുവിന്റെ പാലുത്പാദനം വർദ്ധിപ്പിക്കുകയും ചെലവ് കുറഞ്ഞ ഒരു ഫീഡ് പശുവിന് നൽകുന്നോടൊപ്പം കർഷകർക്ക് ഇതിനായി മാറ്റി വെക്കുന്ന ചിലവു കുറയുകയും ചെയ്യും. കൂടാതെ, കൃഷിയിടത്തിലെ നൈട്രജൻ ലഭ്യത വർധിപ്പിക്കുന്നതിനാൽ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അസോള സഹായിക്കുന്നു.
RAWE പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയ ഈ ബോധവൽക്കരണം കർഷകർക്കുള്ള ഉപകാരപ്രദമായ അറിവും പ്രായോഗിക പരിശീലനവും ശക്തിപ്പെടുത്തുന്നതിൽ ഫലപ്രദമായി.
Story Highlights : Amrita School of Agriculture Science – Conducted Azolla cultivation awareness as part of RAWE program
















