ആയഞ്ചേരി: ചീക്കിലോട് യുപി സ്കൂളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) വടകര ശാഖയുടെ നേതൃത്വത്തിൽ സൗജന്യ ദന്ത പരിശോധനയും ബോധവൽക്കാരണ ക്ലാസും, കൂടാതെ വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത ദന്തരോഗ വിദഗ്ധൻ ഡോ. നസീം നിർവഹിച്ചു. ഡോ. മുജീബുറഹ്മാൻ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.
പി.ടി.എ പ്രസിഡന്റ് അരിയാക്കി റഷീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സി. എച്ച്. മൊയ്തു, വി. സി. കെ. സാജിത, ഇ. ലീന, സി. കെ. ഷജീല തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ആരോഗ്യ ക്ലബ്ബ് കൺവീനർ പി. പി. ഷബിന സ്വാഗതം ആശംസിച്ചു.
മുറിച്ചാണ്ടിയിൽ റഷീദ് നന്ദി രേഖപ്പെടുത്തി.
















