വടകര: ഹരിതാമൃതം ചീഫ് കോർഡിനേറ്ററും അധ്യാപക അവാർഡ് ജേതാവുമായിരുന്ന വടകരയിലെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം മഹാത്മദേശ സേവാ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ച എൻഡോവ്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. വടകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന മികച്ച പരിസ്ഥിതി ക്ലബ്ബുകൾക്ക് അപേക്ഷിക്കാം.
പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവമായ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബുകൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എൻഡോവ്മെന്റ്, വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവൽക്കരണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.
2025 ഡിസംബർ 30ന് മുമ്പായി അപേക്ഷകൾ ജൈവ കലവറ, കരിമ്പനപാലം, പുതുപ്പണം (പി.ഒ.), വടകര, 673105. എന്ന വിലാസത്തിൽ അയക്കണമെന്ന് എൻഡോവ്മെന്റ് കമ്മിറ്റി ചെയർമാൻ പ്രൊ. കെ. കെ. മഹമൂദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9846827365, 9539157337, 9446471083.
















