ആലപ്പുഴ: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
രാഹുലിനെ കെപിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തതാണ്. കെ സുധാകരൻ അടക്കം എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ പ്രചാരണത്തിനിറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയാണ്. പാർട്ടിയുടെ നടപടി നേരിടുന്ന വ്യക്തി എങ്ങനെ പരിപാടിയിൽ പങ്കെടുത്തു എന്നറിയില്ല.
രാഹുലിന്റെതായി പുറത്തുവന്ന ഓഡിയോ സന്ദേശം കേട്ടിട്ടില്ല. കേൾക്കേണ്ട ഏർപ്പാട് ഒന്നുമല്ലല്ലോ അതെന്നും ഓഡിയോ സന്ദേശത്തിന്റെ പേരിൽ നടപടി എടുത്ത പാർട്ടിയാണ് കോൺഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
















