ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ 2030-ഓടെ ആഭ്യന്തര നിക്ഷേപം 115.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് സാമ്പത്തിക റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും ആഗോള നിക്ഷേപകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ മാറ്റങ്ങള്‍ക്കാണ് ഈ മേഖല ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 28.59 ബില്യണ്‍ ഡോളറിന്റെ യൂറോപ്യന്‍ നിക്ഷേപവും വന്‍ പങ്കാളിത്തങ്ങളുമാണ് ഗള്‍ഫ് വിപണി ലക്ഷ്യമിടുന്നത്. 2030-ഓടെ ഗള്‍ഫ് ടൂറിസം മേഖലയിലെ നിക്ഷേപം 115.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന പുതിയ വിവരങ്ങള്‍ ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ വലിയ മാറ്റത്തെയാണ് കാണിക്കുന്നത്.
2023-ല്‍ 92.22 ബില്യണ്‍ ഡോളറായിരുന്ന നിക്ഷേപമാണ് വരും വര്‍ഷങ്ങളില്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്നത്. ഈ വികസന പദ്ധതികളുടെ ഭാഗമായി 28.59 ബില്യണ്‍ ഡോളറിന്റെ യൂറോപ്യന്‍ നിക്ഷേപവും മേഖലയിലേക്ക് എത്തും. ഇതിലൂടെ തുടക്കത്തില്‍ തന്നെ 15 സംയുക്ത പ്രോജക്റ്റുകളും 8 തന്ത്രപ്രധാന പങ്കാളിത്തങ്ങളും ഉണ്ടാകും. പുതിയ നിക്ഷേപത്തിന്റെ 25% ആധുനിക സാങ്കേതികവിദ്യകള്‍ക്കായി മാറ്റിവെക്കുമ്പോള്‍ 55% പദ്ധതികളും പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപ്പാക്കുക. ഗതാഗതം, സാങ്കേതികവിദ്യ, തൊഴില്‍ തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കുന്ന ഒരു സമ്പൂര്‍ണ്ണ വ്യവസായമായി ഗള്‍ഫ് ടൂറിസം മാറുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
Story Highlights : Investments in the Gulf’s tourism, hospitality, and entertainment sectors to rise by 2030
















