കോട്ടയം: സൗദിയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ മലയാളി യുവാവ് മരിച്ചു. മുണ്ടക്കയം പുഞ്ചവയൽ 504 നഗർ, ഇടപ്പള്ളി വീട്ടിൽ ജോൺസൻ്റെ മകനായ വെസ്‌ലി ജോൺസൺ (ജോമോൻ – 33) ആണ് ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായത്.
ദമാമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. അപകടം നടന്നതിനെ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംസ്കാരം പിന്നീട് നടത്തുമെന്ന് കുടുംബം അറിയിച്ചു. അമ്മ: ജെസി. സഹോദരൻ: ജോജോമോൻ.
















